മലബാർ റിവർ ഫെസ്റ്റിവൽ പരിപാടികൾ റദ്ദാക്കി

കോഴിക്കോട്: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഈ വർഷത്തെ എല്ലാ മത്സരങ്ങളും പൊതുപരിപാടികളും റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു.

ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മത്സരങ്ങൾ, പരിശീലനം തുടങ്ങിയവക്കും വിലക്കേർപ്പെടുത്തി. പൊതുജനങ്ങളും സംഘാടകരും മത്സരാർത്ഥികളും നദീതടങ്ങളിൽ പ്രവേശിക്കരുത്. പ്രദേശത്ത് തഹസിൽദാർ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000