മഴ: ഇന്നത്തെ കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി

കോഴിക്കോട്: കനത്ത മഴയിൽ ചാലിപ്പുഴയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ്  ഉയർന്നതിനാൽ ഇന്നത്തെ (ശനി) മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ റദ്ദാക്കിയതായും ഫയർ ആൻഡ് സേഫ്റ്റിയുടെ നിർദ്ദേശപ്രകാരം താരങ്ങളെയും കയാക്കിങ് ഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ് എന്നിവർ അറിയിച്ചു. പുലിക്കയത്തുനിന്ന് കയാക്കിങ് സെന്ററിന്റെ ഭാഗത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്നും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുഴയിലോ വെള്ളക്കെട്ടിലോ  ഇറങ്ങരുതെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000