തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍ പരിശീലനം
കോഴിക്കോട്: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില്‍ കുറഞ്ഞ നിരക്കില്‍ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എന്‍.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയന്‍സ് എന്നിവയിലേക്ക് ഓണ്‍ലൈന്‍ പരിശീലനം ഉടന്‍ ആരംഭിക്കും. ഒരു ബാച്ചില്‍ 25 കുട്ടികള്‍ക്ക് മാത്രം അവസരം. ഡിഗ്രി കഴിഞ്ഞവര്‍ക്ക് പൈത്തണ്‍ ഡാറ്റാ സയന്‍സിലേക്കും, +2, ഡിഗ്രി കഴിഞ്ഞവര്‍ക്ക് പ്രോഗ്രാമിങിലേക്കും അപേക്ഷിക്കാം. അവസാന തീയതി: നവംബര്‍ 25. ഫോണ്‍: 9496015002, 9496015051. www.reach.org.in