അങ്കണവാടി കുട്ടികൾക്ക് കിറ്റ്
കക്കോടി: അങ്കണവാടി പ്രവേശനോൽസവത്തോടനുബന്ധിച്ച് കക്കോടി, കിഴക്കേടത്ത് എന്നീ അങ്കണവാടിയിലെ കുട്ടികൾക്ക് റെജിസ്ട്രേഡ് എൻജിനീയേഴ്സ് & സൂപ്പർവൈസേർസ് ഫെഡറേഷൻ (റെൻസ് ഫെഡ് ) കക്കോടി യൂണിറ്റ് നൽകിയ പഠനോപകരണങ്ങളും മധുര പലഹാരങ്ങളുമടങ്ങിയ കിറ്റ് നൽകി. കക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. സുനിൽകുമാർ വിതരണം ചെയ്തു.
ചടങ്ങിൽ ജൂമൈലത്ത്, റെൻസ് ഫെഡ് ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
ശ്രീജിത്ത് ആർ. നായർ, നിമിഷ എന്നിവർ നേതൃത്വം നൽകി.