‹

കെ.പി ഉമ്മർ  പുരസ്കാര വിതരണം

കോഴിക്കോട്: നാടക-  സിനിമാ നടനായിരുന്ന കെ.പി ഉമ്മർ അനുസ്‌മരണവും പുരസ്‌കാര വിതരണവും നടന്നു . കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നളന്ദ ഹാളിൽ നടന്ന പരിപാടി പി.ആർ നാഥൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. മുരളി ബേപ്പൂർ, ഷാനവാസ് കണ്ണഞ്ചേരി, ഗിരീഷ് പെരുവയൽ, ജയരാജ് കോഴിക്കോട്, ബൈജു പുതിയറ, ആർ.ജയന്ത്കുമാർ, ദിനേശ് കെ.പി
എന്നിവർ സംസാരിച്ചു. കെ.പി. ഉമ്മർ പുരസ്‌കര ജേതാക്കളായ മനോരമ റിപ്പോർട്ടർ മിത്രൻ വിശ്വനാഥ്, നടൻ വിനോദ് കോഴിക്കോട്, ടി.കെ.എ അനീസ്, ശ്രീനിവാസൻ, ഷിംജിത്ത് ശിവൻ , പ്രിയശ്രീ, റോഷ്നി ജയപ്രകാശ്, അമ്മു കോഴിക്കോട്, ജോസഫ് പി. സി, രജനി പി കലാക്ഷേത്ര , രാഗിണി പി. എം., സുനീറ  ഗുരുവായൂർ എന്നിവർ അവാർഡുകളും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000