കക്കാടംപൊയിലില്‍ കൈറ്റ് ഫെസ്റ്റ് 25ന്

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന കൈറ്റ് ഫെസ്റ്റ് ജൂലൈ 25ന് രാവിലെ ഒമ്പത് മുതല്‍ കക്കാടംപൊയില്‍ ഫോഗി മൗണ്ടന്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ നടക്കും. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കക്കാടംപൊയില്‍ ടൂറിസം ഓര്‍ഗനൈസേഷന്റെയും റോട്ടറി മിസ്റ്റിമെഡോസിന്റെയും ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടത്തുന്നത്. ഇന്തോനേഷ്യയില്‍ നടന്ന അന്താരാഷ്ട്ര കൈറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി രണ്ടാംസ്ഥാനം നേടിയ വണ്‍ ഇന്ത്യ കൈറ്റ് ടീമാണ് സാങ്കേതിക സഹായം നല്‍കുന്നത്. കൈറ്റ് ഫെസ്റ്റില്‍ പങ്കെടുക്കാനും പട്ടം പറത്തലില്‍ പരിശീലനം നേടാനും താല്‍പര്യമുള്ളവര്‍ 9895043193 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

മഡ് ഫുട്‌ബോള്‍ 25ന്

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും സമീക്ഷ ക്ലബിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മഡ് ഫുട്‌ബോളും ചളിയിലെ മീന്‍പിടിത്തവും ജൂലൈ 25ന് ഓമശ്ശേരി റൊയാഡ് ഫാം ഹൗസില്‍ നടക്കും. രാവിലെ 10.30ന് പി.കെ ഫിറോസ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. സമാപന ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും സി.കെ കാസിം എം.എല്‍.എ നിര്‍വഹിക്കും. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരവും ഇതോടനുബന്ധിച്ച് നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ 9048959295 നമ്പറില്‍ ബന്ധപ്പെടാം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000