കോഴിക്കോട്: ഗവൺമെന്റ് ഡെന്റൽ കോളേജ്, ആശുപത്രി വികസന സമിതിയുടെ കീഴിൽ ഓറൽ മെഡിസിൻ & റേഡിയോളജി വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനിയായി 5000 രൂപ സ്റ്റൈപ്പന്റോടു കൂടി താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ DRT/DRRT/BMIT/ BSc.Radiology യോഗ്യതയുള്ളവരായിരിക്കണം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 29.ന് രാവിലെ 11 ന് പ്രിൻസിപ്പലിനു മുമ്പാകെ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ആധാർ കാർഡ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, മതം മുതലായവ തെളിയിക്കുന്നതിനു വേണ്ടിയുള്ള രേഖകളുടെ അസ്സൽ എന്നിവയും ഹാജരാക്കണം.

