കോഴിക്കോട്: സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പത്താം തരം തുല്യത പതിനെട്ടാം ബാച്ചിന്റെയും ഹയർ സെക്കന്ററി തുല്യത ഒൻപതാം ബാച്ചിന്റെയും സമ്പർക്ക പഠന ക്ലാസ്സുകൾ ജില്ലയിൽ തുടങ്ങി. ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസ്സുകൾ നടക്കുന്നത്. പത്താം തരത്തിന് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 10 സമ്പർക്ക പഠനകേന്ദ്രങ്ങളും ഹയർ സെക്കന്റി തുല്യതയ്ക്ക് 12 പഠനകേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുന്നത്.നിരന്തര മുല്യനിർണയം ഉൾപ്പടെയുളളതിനാൽ കോഴ്സിന് രജിസ്റ്റർ ചെയ്ത മുഴുവൻ പഠിതാക്കളും അവർക്ക് അനുവദിച്ച സമ്പർക്ക പഠനകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അറിയിച്ചു. പഠിതാക്കൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കേണ്ട സമ്പർക്ക പഠനകേന്ദ്രങ്ങൾ അറിയാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് 9446630185 നമ്പറിൽ ബന്ധപ്പെടാം.
Related Posts
അപ്ലൈഡ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്
കോഴിക്കോട്: ഐ എച്ച് ആര് ഡി യുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട്ടെ അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്റര്‍…
ഫോറസ്റ്റ് വാച്ചര്‍ പ്രത്യേക നിയമനം; പട്ടികവര്‍ഗ വിഭാഗത്തിന് അപേക്ഷിക്കാം
കോഴിക്കോട്: ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. …
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കാമ്പസിൽ മൂന്ന് മാസദൈർഘ്യമുളള കമ്പ്യൂട്ടർ എയ്ഡഡ് ടെക്സ്റ്റൈൽ ഡിസൈനിംഗ്, കമ്പ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിംഗ്, ക്രിയേറ്റീവിറ്റി ഇൻ…

