അപ്ലൈഡ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്


കോഴിക്കോട്: ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട്ടെ   അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്‌സി ഇലക്ട്രോണിക്‌സ്, ബി കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

കോളേജ് ട്രാന്‍സ്‌ഫറിനു താല്പര്യമുള്ളവര്‍ ജൂലൈ ആറിന്  രാവിലെ 11 ന് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ – 0495-2765154.