23 മുതൽ ലുലു മാളിൽ ഇടിക്കൂട് ഉയരും

ഇന്റർനാഷണൽ കിക്ക് ബോക്സിംഗ്, ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നവംബർ 23, 24, 25 തീയതികളിൽ

കോഴിക്കോട്: യുണൈറ്റഡ് ഇൻഡോർ കോംപാക്ട് (യുഐസി) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കിക്ക് ബോക്സിംഗ്, ബോക്സിംഗ് മത്സരങ്ങൾ 23 മുതൽ 25 വരെ കോഴിക്കോട് ലുലു മാളിൽ നടക്കും. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കും.കിക്ക് ബോക്സിങ് , ബോക്സിങ്, രംഗത്തെ ദേശീയ അന്തർദേശീയ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. 23ന് വൈകിട്ട് അഞ്ചിന് കളിക്കാരെ പരിചയപ്പെടുത്തൽ (ഫേസ് ഓഫ്) നടക്കും. 24ന് വൈകിട്ട് ആറു മുതൽ യുഐസി ഇന്റർ നാഷണൽ ഫൈറ്റ് നൈറ്റ് അരങ്ങേറും. 12 പോരാട്ടങ്ങൾക്കാണ് വേദി സാക്ഷിയാവുക. 25ന് UIC, KBC, IBC ബോക്സിംഗ് ഫൈറ്റ് നൈറ്റ് നടക്കും. ലുലു മാളിനെ അക്ഷരാർത്ഥത്തിൽ ഇടിക്കൂടാക്കി മാറ്റുന്ന പരിപാടി കോഴിക്കോട്ടെ കായികാസ്വാദകർക്ക് അമൂല്യ അവസരമായിരിക്കും നൽകുക. രഞ്ജിത്ത് ആർവിയോൺസ് , വിഷ്ണു ദ്രോണ എന്നിവരാണ് അസോസിയേഷൻ ഭാരവാഹികൾ. ടിക്കറ്റുകൾ സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *