കൊൽക്കത്ത: ട്രാവു എഫിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ് സി ജൈത്രയാത്ര തുടരുന്നു. സീസണിലെ ആദ്യ എവേ മത്സരത്തിൽ ക്യാപ്റ്റൻ അലക്സ് സഞ്ചെസ് ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി. തുടരെ ആക്രമണങ്ങൾ കണ്ട ആദ്യ പകുതിയിൽ പതിനാറാം മിനിറ്റിൽ അലക്സ് വീണ്ടും ലക്ഷ്യം കണ്ടു. ഗോലെന്നുറപ്പിച്ച ഒട്ടനവധി അവസരങ്ങൾ ലക്ഷ്യം കാണാതെ പോയി. ആദ്യപകുതിയിൽ സ്കോർ 2-0
രണ്ടാം പകുതിയിൽ ഗോൾ കീപ്പർ ക്ക് കിട്ടിയ റെഡ് കാർഡ് കാരണം പത്ത് പേരുമായി കളിച്ച ഗോകുലം, ആക്രമണങ്ങൾ ഒരുപാട് നടത്തി യെങ്കിലും ഗോൾ ആയില്ല, വിജയത്തോടെ ഗോകുലം പോയിൻ്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തി.
ക്യാപ്റ്റൻ അലക്സാണ് ഗോൾ വേട്ടക്കാരിൽ നിലവിൽ മുമ്പിൽ (8). അടുത്ത മത്സരത്തിന് 19ന് ഷില്ലോങ് ലാജോങ് എഫ് സിക്ക് എതിരെ അവരുടെ തട്ടകത്തിൽ ഗോകുലം ഇറങ്ങും.

