കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30-ന് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ്സില്‍ പകല്‍ 10-ന് നടക്കും. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സമന്വയം അവലോകനയോഗത്തിലാണ് തീരുമാനം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18-50 വയസ്സിനിടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് സര്‍ക്കാരിതര മേഖലകളിലും തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ തൊഴില്‍ രജിസ്ട്രേഷന് ക്യാമ്പാണ് സമന്വയം നടത്തുന്നത്.ന്യൂനപക്ഷ കമ്മീഷന് അംഗം പി റോസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിസിഎംവൈ പ്രിന്‍സിപ്പൽ ജമാൽ, സംഘാടക സമിതി വൈസ് ചെയര്മാന് പികെ അബ്ദുള്‍ ലത്തീഫ്, കേരള നോളജ് ഇക്കോണമി റീജിയണൽ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്, ജില്ല പ്രോഗ്രാം മാനേജര്‍ എംപി റെഫ്സീന, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴില്‍രഹിതരായ അഭ്യസ്ത വിദ്യരായവര്‍ക്ക് തൊഴില്‍മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ വൈജ്ഞാനിക/തൊഴില്‍ പരിചയവും നൈപുണി പരിശീലനവും നല്കി യോഗ്യതയ്ക്കനുസൃതമായ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതാണ് സമന്വയം പദ്ധതി.
Related Posts
സെൽഫ് ഡിഫൻസ് പ്രോഗ്രാം നാളെ
പെൺകുട്ടികൾക്കുള്ള ആയോധന പരിശീലന പരിപാടി കോഴിക്കോട്: സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ – ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികൾക്കായി നടത്തുന്ന ആയോധന പരിശീലന പരിപാടിയായ സെൽഫ്…
പ്രധാനാധ്യാപകർക്ക് ദുരന്തനിവാരണ പരിശീലനം
കോഴിക്കോട്: ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകർക്കുള്ള ദുരന്ത നിവാരണ പരിശീലന പദ്ധതി തുടങ്ങി. കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ 1200 ഓളം സ്കൂളുകളിലെ…
സിവില്‍ സര്‍വീസ് അക്കാദമിയില്‍ അഡ്മിഷന് ആരംഭിച്ചു
കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷത്തെ പ്രിലിംസ് കം മെയിൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും…

