സെൽഫ് ഡിഫൻസ് പ്രോഗ്രാം നാളെ

പെൺകുട്ടികൾക്കുള്ള ആയോധന പരിശീലന പരിപാടി

കോഴിക്കോട്: സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ – ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികൾക്കായി നടത്തുന്ന ആയോധന പരിശീലന പരിപാടിയായ സെൽഫ് ഡിഫൻസ് പോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ 14 ന് നടക്കും. ഉച്ചക്ക് ശേഷം മൂന്നിന് നടക്കാവ് ഗേൾസ് എച്ച് എസ് എസിൽ നടക്കുന്ന പരിപാടി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ .പി സതീദേവി ഉദ്ഘാടനം ചെയ്യും. എസ് എസ് കെ കോ – ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിക്കും.

കരാട്ടെ, കളരി, കുങ്ങ്ഫു തുടങ്ങിയ ഇനങ്ങളിലായി ഹൈസ്ക്കൂൾ – ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികൾക്കാണ് പരിശീലനം. കുട്ടികളുടെ കായികക്ഷമതയും സ്വയം പ്രതിരോധ ശേഷിയും വർധിപ്പിക്കുകയും ആത്മവിശ്വാസം വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വൈകുന്നേരം സ്കൂൾ വിട്ടതിന് ശേഷമാണ് പരിശീലനം നൽകുക. ഇതിനുള്ള ഫണ്ട് എസ് എസ് കെയാണ് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *