നിയമവിരുദ്ധ മത്സ്യബന്ധനം: ബോട്ടുകള്‍ക്കെതിരെ നടപടി

കോഴിക്കോട്: കാപ്പാട് ഭാഗത്ത് നിന്നും നിയമ വിരുദ്ധമായി കരവലി നടത്തിയതിനും രാത്രികാല ട്രോളിംഗ് നടത്തിയതിനും രണ്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. ബേപ്പൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ നിന്നും പിഴ ഈടാക്കും.

ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ വിദ്യാധരന്‍, ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറി ഗാര്‍ഡ് കെ കെ ഷാജിമോന്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ ഹമിലേഷ്, മിഥുന്‍, സുമേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്. വരും ദിവസങ്ങളിലും പട്രോളിംഗ് ശക്തമാക്കുമെന്നും കരവലി, രാത്രികാല ട്രോളിംഗ്, പെയര്‍ ട്രോളിംഗ്, ചെറു മത്സ്യങ്ങളെ പിടിക്കുക, നിയമാനുസൃത രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവയില്ലാതെ മത്സ്യബന്ധനം നടത്തുക തുടങ്ങിയ മറ്റ് നിയമലംഘനങ്ങള്‍ നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *