കൊയിലാണ്ടി: നഗരസഭയിൽ മികവുറ്റ ആരോഗ്യ സേവനങ്ങൾ ലക്ഷ്യമാക്കി മൂന്ന് ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങൾ യാഥാർത്ഥ്യമാവുന്നു. കൊല്ലം നഗര ജനകീയാരോഗ്യ കേന്ദ്രം നവംബർ 14 ന് ന് ഉച്ചക്ക് 12 ന് എം എൽ എ കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിനു സമർപ്പിക്കും.
നഗരസഭയിലെ കൊയിലാണ്ടി തീരദേശ മേഖലയിലും പെരുവട്ടൂരിലുമാണ് മറ്റു രണ്ട് കേന്ദ്രങ്ങൾ യാഥാർത്ഥ്യമാവാൻ പോകുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പദ്ധതിയായ ഹെൽത്ത് ഗ്രാന്റുപയോഗിച്ച് കേന്ദ്ര ആയുഷ് വകുപ്പാണ് പദ്ധതി നടത്തുന്നത്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന ആരോഗ്യ സേവനങ്ങള്‍ വീടുകളിലെത്തിച്ച് സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ മുഖ്യ ലക്ഷ്യം.

