ഫോറസ്റ്റ് വാച്ചര്‍ പ്രത്യേക നിയമനം; പട്ടികവര്‍ഗ വിഭാഗത്തിന് അപേക്ഷിക്കാം


കോഴിക്കോട്: ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  കോഴിക്കോട് ജില്ലയിലെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷന്‍മാരായ പട്ടിക വര്‍ഗക്കാരായ ആദിവാസികള്‍ക്ക് മാത്രമായിട്ടുള്ള പ്രത്യേക നിയമനമാണിത്. ജില്ലയിലെ വനാതിര്‍ത്തിയിലോ വനത്തിലോ ഉളള   ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവരാണെന്ന് തെളിയിക്കുന്ന റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, വനം വകുപ്പില്‍ വാച്ചറായി സേവനമനുഷ്ഠിക്കുന്നുവെങ്കില്‍ അത് സംബന്ധിച്ച് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14.

Leave a Reply

Your email address will not be published. Required fields are marked *