ട്രസ്റ്റി നിയമനം

കോഴിക്കോട്: കോഴിക്കോട് താലൂക്ക് കുനിയില്‍ കോട്ടോല്‍ ശിവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി വകുപ്പിന്റെ കോഴിക്കോട് ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷാ ഫോറം www.malabardevaswom.kerala.gov.inലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *