കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താല്‍ക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച്. യോഗ്യത: ഗാര്‍ഡനിങ്ങില്‍ 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവത്തി പരിചയം. (ഗാര്‍ഡനിങ് കോഴ്സ് പൂര്‍ത്തീകരിച്ചത് അഭികാമ്യം). കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അയക്കാം. യാതൊരു കാരണവും കാണിക്കാതെ അപേക്ഷ റദ്ദ് ചെയ്യാനുള്ള അധികാരം ഡിടിപിസിയില്‍ നിക്ഷിപ്തമാണ്. ഫോണ്‍: 0495-2720012.
Related Posts
ഗസ്റ്റ് അധ്യാപക നിയമനം
കോഴിക്കോട്: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം . കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്നോളജി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.…
വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ സമഗ്ര കരിക്കുലം പരിഷ്കരിക്കാനായി- മന്ത്രി
വിജ്ഞാനോത്സവം 2025 ഉദ്ഘാടനം ചെയ്തു കോഴിക്കോട്: വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമഗ്ര കരിക്കുലം പരിഷ്കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു.…
വടകര ജോബ് ഫെസ്റ്റ് 17ന്
വടകര: ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വടകര ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള നൂതന പരിപാടിയാണ് വടകര ജോബ് ഫെസ്റ്റ് 2.0. തൊഴിൽ ദായകരെയും തൊഴിൽ…

