ഗസ്റ്റ് അധ്യാപക നിയമനം

കോഴിക്കോട്: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം . കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി/ഡിഗ്രി/ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്,  ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍. പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ മെയ് 31 ന് വൈകീട്ട് അഞ്ചിനകം  ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. ഫോണ്‍: 0471-2474720, 2467728.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000