കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്‌കൃതം, ഫൗണ്ടേഷന്‍ ഇന്‍ എജുക്കേഷന്‍, എജുക്കേഷനല്‍ ടെക്‌നോളജി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നു. അഭിമുഖം മെയ് 28 ന് രാവിലെ യഥാക്രമം 10.30, 12.30, ഉച്ച 2.30 എന്നീ സമയങ്ങളിൽ കോളേജ് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫില്‍ അഭികാമ്യമാണ്.
പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് (തിയേറ്റര്‍ ആര്‍ട്‌സ്), ഫൈന്‍ ആര്‍ട്‌സ് (അപ്ളൈഡ് ആര്‍ട്‌സ്) എന്നീ വിഷയങ്ങളില്‍ മെയ് 29 ന് യഥാക്രമം 10.30 നും 12.30 നും കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. പി.ജി ആണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പൽ മുന്‍പാകെ ഹാജരാവണം.
അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഫോണ്‍: 0495 2722792.

