കോഴിക്കോട്: ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നം: 304/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖപരീക്ഷ ഏപ്രില്‍ 23, 24, 25 തീയതികളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ കേരള പി എസ് സി ജില്ലാ/ മേഖല ഓഫീസുകളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന് ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍, നിശ്ചിത തിയ്യതിയിലും സമയത്തും അഭിമുഖത്തിന് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ-ഫോറം (അപ്പെന്റിക്സ് -28 A) പി എസ് സി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പിഎസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 0495 2371971.
Related Posts
ഐടിഐ പ്രവേശനം: തീയതി നീട്ടി
കോഴിക്കോട്: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള തിയതി ജൂണ്‍ 30 വരെ നീട്ടി.
എം ടെക് സ്പോട്ട് അഡ്മിഷന് നാളെ
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ എം ടെക് കോഴ്സുകളിലെ (1. Signal Processing, 2. Energy Systems Analysis And Design, 3. Computer Aided Process…
കോളേജ് വിദ്യാര്‍ഥികള്‍ക്കായി വ്ളോഗ് മത്സരം
കോഴിക്കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ച് ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി വ്ളോഗ് മത്സരം സംഘടിപ്പിക്കുന്നു. ‘ക്യാമ്പസ് സ്പീക്സ്’ എന്ന പേരിൽ നടത്തുന്ന മത്സരത്തില്‍…

