കോഴിക്കോട്: ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയും സംയുക്തമായി നടത്തുന്ന ബിഎസ് സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള സൗജന്യ പരിശീലനം ഏപ്രില്‍ 22, 23 തീയതികളില്‍ നടക്കും. കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ക്യാമ്പസിലാണ് പരിശീലനം. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദ പൊതുപ്രവേശന പരീക്ഷകള്‍ രണ്ടു ഘട്ടങ്ങളിലായി ഏപ്രില്‍ 27 നും ജൂണിലുമാണ് നടക്കുക.
ഇംഗ്ലീഷ് ഒരു വിഷയമായി പ്ലസ് ടു പാസ്സായവര്‍ക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഏപ്രില്‍ 27 ന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്തവരും നാഷണല്‍ കൗണ്‍സില്‍ നടത്തുന്ന ജൂണ്‍ മാസത്തെ രണ്ടാം ഘട്ട പൊതുപ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2385861,9037098455.

