കോഴിക്കോട്: ലഹരിവിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് വിദ്യാഭ്യാസ ജില്ലാതല സ്റ്റുഡന്റ് പാർലമെന്റ് നാളെ (ഫെബ്രുവരി 8) കലക്ടറേറ്റിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 10 ന് കോഴിക്കോട് ഡി.ഡി.ഇ മനോജ്കുമാർ സി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കും.

