ചുള്ളിയിൽ താഴം റോഡ് പ്രവൃത്തി ഉദ്ഘാടനം


കോഴിക്കോട്: തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ചുള്ളിയിൽ താഴം റോഡ് വികസനം യഥാർഥ്യമാവുന്നു. റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം നടത്തുന്നത്.

പഞ്ചായത്തിലെ ഒന്ന്, പതിനേഴ് വാർഡുകളിലെ തിരുവോത്ത് താഴത്തുള്ള ജനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി എം രാമചന്ദ്രൻ,  കെ പി ഗിരിജ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് റീജ മാക്കഞ്ചേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *