ചേളന്നൂരിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ചേളന്നൂർ ഗ്രാമപഞ്ചായത്ത് 21-ാംവാർഡിലെ പുതിയടത്ത് താഴം -ചെമ്മാട്ട് മീത്തൽ റോഡിന്റെ ഉദ്ഘാടനവും പുത്തലത്ത് താഴം കൃഷിഭവൻ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയടത്ത് താഴം – ചെമ്മാട്ട് മീത്തൽ റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുത്തലത്ത് താഴം കൃഷിഭവൻ റോഡ് നവീകരിക്കുന്നത്.

ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം നിനു അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സ്വപ്ന, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ. പ്രേമരാജൻ, ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം കെ രാജേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ ജീന നമ്പീട്ടിൽ, പി ഇസ്മായിൽ, വാർഡ് മെമ്പർ ടി സന്തോഷ്‌, വികസന സമിതി കൺവീനർ ഇ എം പ്രകാശൻ മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി പി ബിജു, എ ടി ആലിക്കോയ  എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *