സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ട്രിക്‌സ് ആന്റ് ട്രൂത്ത് ജാലവിദ്യ

കോഴിക്കോട്: പൊതുജനങ്ങളില്‍ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ലീഡ് ബാങ്ക് കോഴിക്കോടും ചേര്‍ന്നു നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഗോപിനാഥ് മുതുകാടിന്റെ സോദ്ദേശ ജാലവിദ്യ- ട്രിക്‌സ് ആന്റ് ട്രൂത്ത്  ഫെബ്രുവരി 28 ന്  ഉച്ചയ്ക്ക് ഒന്നിന് പ്രൊവിഡന്‍സ് കോളേജില്‍.

ആര്‍ബിഐയുടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്റ് ഡവലപ്‌മെന്റ്  വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.

അഭ്യസ്തവിദ്യരടക്കം സാമ്പത്തിക തട്ടിപ്പുകളില്‍ ഇരകളാവുന്ന കാലത്ത് സ്വന്തം സമ്പത്ത് കരുതലോടെ കാത്തുസൂക്ഷിക്കാനും ചതിക്കുഴികളില്‍ വീഴാതിരിക്കാനും ഓര്‍മപ്പെടുത്തുകയാണ് ഇന്ദ്രജാല പരിപാടിയിലൂടെ.  പരിപാടിയില്‍ ആര്‍ബിഐ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീകുമാര്‍ കെ ബി, കാനറ ബാങ്ക് ജനറല്‍ മാനേജര്‍ എസ് അനില്‍കുമാര്‍ നായര്‍, ജില്ല ലീഡ് ബാങ്ക് മാനേജര്‍ ജ്യോതിസ് എസ്, പ്രൊവിഡന്‍സ് കോളേജ് പ്രിന്‍സിപ്പൽ ഡോ. സിസ്റ്റര്‍ ജസിന ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *