വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു. ഇ എം എസ് സമാരക ടൗൺഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസർ അനിതകുമാരി പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. സത്യൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ഇ കെ അജിത്ത്, സി പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ കെ കെ വൈശാഖ്, റഹ്മത്ത്, വി രമേശൻ, വത്സരാജ്, ദൃശ്യ, ആർ കെ കുമാരൻ, ചന്ദ്രിക, കെ ടി സുമേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *