കോഴിക്കോട്: കേന്ദ്ര
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി വായ്പാ പദ്ധതികൾ അനുവദിക്കുന്ന ദേശീയ പോർട്ടലായ ‘പി.എം സൂരജി’ന്റെ ഉദ്ഘാടനം മാർച്ച് 13 ന് വൈകീട്ട് നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും.
ഇതിന്റെ പ്രാദേശിക പരിപാടി നാളെ (ബുധൻ) വൈകിട്ട് നാലിന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
പോർട്ടൽ ഉദ്ഘാടന ത്തോടൊപ്പം എസ്.സി, ഒ.ബി.സി, സഫായി കർമചാരി വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു ലക്ഷം ലോൺ അനുവദിക്കൽ, ശുചീകരണ തൊഴിലാളികൾക്ക് ആയുഷ്മാൻ ഹെൽത്ത് കാർഡ്, പി.പി.ഇ കിറ്റ് വിതരണം
എന്നിവയും പ്രധാനമന്ത്രി നിർവഹിക്കും. കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 523 ജില്ലകളിലാണ്
ഇതുസംബന്ധിച്ച പരിപാടി നടക്കുക.
സാമൂഹികമായി
പിന്നാക്കം നിൽക്കുന്നവർക്ക് വിവിധ വായ്പാ പദ്ധതികൾ ലഭ്യമാക്കി അവരുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക ഉന്നമനം ഉറപ്പാക്കുകയാണ്
പദ്ധതിയുടെ ലക്ഷ്യം.
പരിപാടിക്കിടെ ഗുണഭോക്താക്കളിൽ ഏതാനും പേരുമായി പ്രധാനമന്ത്രി സംവദിക്കും.
കോഴിക്കോട് നടക്കുന്ന പ്രാദേശിക പരിപാടിയിൽ
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർ പങ്കെടുക്കും.

