‹

എഞ്ചിനീയറിംഗ് ഇൻ്റേൺഷിപ്പ്:  അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ 2026-27 വർഷത്തെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് പുതിയതായി ബിരുദം നേടിയ ബി.ടെക് / എം.ടെക് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങളും നിയന്ത്രണ സംവിധാനങ്ങളും നേരിട്ട് പരിചയപ്പെടാൻ അവസരം നൽകുന്നതാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം. ഉദ്യോഗാർത്ഥികൾ ഡിസംബർ 28 നകം അപേക്ഷ സമർപ്പിക്കണം.

യോഗ്യത, അപേക്ഷ സമർപ്പിക്കുന്ന രീതി, ഇൻ്റേൺഷിപ്പ് സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ എന്നിവ കെ.എസ്.ഇ.ആർ.സി.യുടെ വെബ്സൈറ്റ് വഴി ലഭിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000