കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല പരിശീലനങ്ങള്‍ ജനുവരി 15 മുതല്‍ 25 വരെ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. തദ്ദേശ സ്ഥാപനങ്ങള്‍, സ്ഥലം, തീയതി എന്നീ ക്രമത്തില്‍:
തോടന്നൂര്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകള്‍- ജനുവരി 15, 16, 17- കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍.
വടകര, തൂണേരി ബ്ലോക്ക് പഞ്ചായത്ത്- ജനുവരി 16, 17, 18- നാദാപുരം ഗ്രാമപഞ്ചായത്ത് ഹാള്‍, മേലടി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത്- ജനുവരി 23, 24, 25- മൂടാടി ഗ്രാമപഞ്ചായത്ത് ഹാള്‍, കോഴിക്കോട്
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്- ജനുവരി 23, 24, 25- കോഴിക്കോട് ബ്ലോക്ക്പഞ്ചായത്ത് ഹാള്‍.

