1.67 കോടിയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി

കോഴിക്കോട്: കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം കാക്കഞ്ചേരിയിലെ      DELHIVERY എന്ന വെയർഹൗസിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിദേശ നിർമ്മിത സിഗരറ്റുകൾ അടങ്ങിയ 33 പെട്ടികൾ പിടികൂടി.

മാർക്കറ്റിൽ 1,67,44,000 രൂപ വിലവരുന്ന കൊറിയൻ നിർമിത ESSE Lights, ESSE     Special Gold എന്നീ ബ്രാൻ്റുകളിലുള്ള 12,88,000 സിഗരറ്റുകൾ ആണ് പിടിച്ചത്

ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പുകൾ ഒന്നും രേഖപ്പെടുത്താത്ത ഈ സിഗരറ്റ് പായ്ക്കറ്റുകൾ ഡൽഹി, ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നും അയച്ചവയാണെന്നും, ഇന്ത്യയിലെ  വിവിധ തുറമുഖങ്ങളിലൂടെ കള്ളക്കടത്ത് നടത്തി കൊണ്ടുവന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി രണ്ടു പേരെ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തു. തുടരന്വേഷണം പുരോഗമിക്കുന്നു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000