തദ്ദേശ തെരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരെയും ജീവനക്കാരെയും നിയോഗിച്ചു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി ജില്ലയില്‍ വിവിധ സെല്ലുകള്‍ രൂപീകരിക്കുകയും അതിലേക്ക് നോഡല്‍ ഓഫീസര്‍മാരെയും ജീവനക്കാരെയും നിയോഗിക്കുകയും ചെയ്ത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു.

സെല്ലുകളും നോഡല്‍ ഓഫീസര്‍മാരും: ജനറല്‍ സെല്‍: ഗോപിക ഉദയന്‍ (ഡെപ്യൂട്ടി കലക്ടര്‍, ഇലക്ഷന്‍), ഇ.വി.എം സെല്‍: കെ കെ സുബൈര്‍ (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍), ട്രാന്‍സ്‌പോര്‍ട്ട് സെല്‍: സി എസ് സന്തോഷ് കുമാര്‍ (റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍), എംസിസി സെല്‍: ഷാമിന്‍ സെബാസ്റ്റിയന്‍ (ഡെപ്യൂട്ടി കലക്ടര്‍, എല്‍.എ-എന്‍.എച്ച്), ഒബ്‌സര്‍വര്‍ സെല്‍: എ ബിന്ദു (സീനിയര്‍ സൂപ്രണ്ട്, കോഴിക്കോട് കോര്‍പറേഷന്‍), മെറ്റീരിയല്‍ സെല്‍: പി.കെ ദിനേശന്‍ (ജൂനിയര്‍ സൂപ്രണ്ട്, കലക്ടറേറ്റ്), മാന്‍പവര്‍ മാനേജ്‌മെന്റ് സെല്‍: സി മുഹമ്മദ് റഫീഖ് (എ.ഡി.എം & ഡെപ്യൂട്ടി കലക്ടര്‍ -ജനറല്‍). ഇവക്ക് പുറമെ വിവിധ ഉദ്യോഗസ്ഥരടങ്ങിയ കംപ്ലയിന്റ് റിഡ്രസ്സല്‍, പോസ്റ്റല്‍ ആന്‍ഡ് സെല്ലും പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *