കോഴിക്കോട്: കുറ്റിക്കാട്ടൂരിനു സമീപം ആനക്കുഴിക്കരയിൽ സ്വകാര്യ പ്ലാസ്റ്റിക് റീസൈക്കിൾ കമ്പനിയിൽ വൻ തീപ്പിടിത്തം. മണിക്കൂറുകൾ നീണ്ട തീപ്പിടിത്തത്തിൽ പ്ലാസ്റ്റിക് ശേഖരം പൂർണമായും കത്തി നശിച്ചു.
മണിക്കൂറുകളോളം ആളിപ്പടർന്ന തീ അണയ്ക്കാൻ മീഞ്ചന്ത, വെള്ളിമാട് കുന്ന്, ബീച്ച്, മുക്കം, നരിക്കുനി ഫയർ സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാ സേന പ്രവർത്തകരെത്തി. രാത്രി ഏറെ വൈകിയാണ് തീയണച്ചത്.
തീപ്പിടിത്തമുണ്ടായ സമയത്ത്
കമ്പനിയിൽ തൊഴിലാളികളും തൊട്ടടുത്ത് വീടുകളും ഇല്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി.
ആനക്കുഴിക്കരയിൽ വൻ തീപ്പിടിത്തം

