ഹരിത സുന്ദര ടൗൺ പ്രഖ്യാപനം നടത്തി
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ, ചെറൂട്ടി നഗറിലെ രണ്ട് ജംഗ്ഷനുകൾ, സരോവരം ജംഗ്ഷൻ, എരഞ്ഞിപ്പാലം ജംഗ്ഷൻ എന്നിവ ഹരിത സുന്ദര ടൗണായി പ്രഖ്യാപിച്ചു.
ജൈവ-അജൈവ മാലിന്യ സംസ്‌കരണ സംവിധാനത്തിനുള്ള വേസ്റ്റ് ബിന്നുകൾ, ശുചിത്വസന്ദേശ ബോർഡുകൾ, സൗന്ദര്യവത്ക്കരണം എന്നിവ ഒരുക്കിയാണ് ആദ്യഘട്ടത്തിൽ അഞ്ചു സ്ഥലങ്ങൾ പ്രഖ്യാപിച്ചത്. ഫെബ്രുവരി 15 നുള്ളിൽ കോർപ്പറേഷന്റെ മറ്റു സ്ഥലങ്ങളിലും ഈ രീതിയിൽ പ്രഖ്യാപനം നടത്തും.
ചെറൂട്ടി നഗറിൽ നടന്ന പ്രഖ്യാപനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ് ജയശ്രീ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ, ക്ലീൻ സിറ്റി മാനേജർ കെ പ്രമോദ്, പ്രൊജക്ട് സെൽ ഹെൽത്ത് ഇൻസ്‌പെക്ടർ പി എസ് ഡെയ്സൺ, കേരള ഗ്രാമിൺ ബാങ്ക് റീജ്യണൽ മാനേജർ കെ രാഹുൽകുമാർ എന്നിവർ സംസാരിച്ചു.
ശുചിത്വ, മാലിന്യ സംസ്‌കരണത്തിന് മാതൃകയായി കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകൾ

