നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ ഇന്റര്‍വ്യൂ 28 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് നെറ്റ് വര്‍ക്ക് എഞ്ചിനീയറെ  (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക്  നിയമിക്കുന്നു.

യോഗ്യത: ഐടിയില്‍ ബിരുദം, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ ഒരു പരസ്പര ബന്ധമുള്ള ഫീല്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ അനുഭവം.

പ്രവൃത്തി പരിചയം: ഐടി മാനേജ്മെന്റ്, നെറ്റ് വര്‍ക്കിംഗ്, ഇ-ഹെല്‍ത്ത്, ഇ-ഓഫീസ്, സ്പാര്‍ക്ക്, പാക്സ് എന്നിവയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം.

ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍: 0495-2355900.

Leave a Reply

Your email address will not be published. Required fields are marked *