കോഴിക്കോട്: സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് കീഴിലുളള കോഴിക്കോട് മേഖല ഓഫീസിലേക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ പ്രോജക്ട് കോ- ഓര്‍ഡിനേറ്ററായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 25 വയസ്സിന് താഴെയുളള, ഫസ്റ്റ് ക്ലാസ്സോടെ എംബിഎ/എംഎസ് ഡബ്ല്യു/എല്‍എല്‍ബി പാസ്സായവരായിരിക്കണം. ജനുവരി 27 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. ഫോണ്‍: 0495-2766454, 9496015010.

