കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്കൂൾതല ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. ജില്ലാതല മത്സരത്തിൽ സ്കൂൾ കുട്ടികൾ വരച്ചതിൽ നിന്നും തെരഞ്ഞെടുത്ത ചിത്രങ്ങളാണ് സ്കൂൾ തലത്തിൽ പ്രദർശിപ്പിക്കുന്നത്. ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവിധ പോസ്റ്ററുകളുടെ പ്രദർശനം, ശുചിത്വ പ്രതിജ്ഞ, ശുചിത്വ ക്വിസ് എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
ജില്ലയിലെ തെരഞ്ഞെടുത്ത 20 സ്കൂളുകളിലാണ് പ്രദർശനം. ഫെബ്രുവരി 13 ന് പരിപാടി അവസാനിക്കും.
വടകര മേപ്പയിൽ എസ്ബി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷൻ പി കെ സതീശൻ നിർവഹിച്ചു. ചടങ്ങിൽ പ്രധാന അധ്യാപകൻ സജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷൻ അസി. കോ- ഓർഡിനേറ്റർ സി കെ സരിത്ത്, ഡിസ്ട്രിക്റ്റ് റിസോഴ്സ് പേഴ്സൺ കെ പി രാധാകൃഷ്ണൻ, വടകര നഗരസഭയുടെ ചാർജുള്ള വൈ പി ജുനിയ തുടങ്ങിയവർ സംസാരിച്ചു.
മാലിന്യമുക്തം നവകേരളം; ചിത്ര പ്രദർശനം ശ്രദ്ധേയം

