അതിജീവനത്തിന് ആയുർവേദം

ആരോഗ്യം കാത്തു സൂക്ഷിക്കുന്ന, ആയുർവേദത്തിന്റെ ചരിത്രവും  വളർച്ചയും ഔഷധഗുണനിലവാരവും  ഇന്നത്തെ അവസ്ഥയും  രേഖപ്പെടുത്തുന്ന 21 ലേഖനങ്ങളുടെ  സമാഹാരമാണ് ഡോ.കെ. ദേവീകൃഷ്ണൻ രചിച്ച ‘അതിജീവനത്തിന് ആയുർവേദം’.
എല്ലാ ചികിത്സാ സമ്പ്രദായങ്ങളുടെയും യോജിച്ചുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നത്. ആയുർവേദ   ഗ്രന്ഥങ്ങളിലെ അറിവുകൾ കാലാനുസൃതമായി, തെളിവധിഷ്ഠിത  രേഖകളായി മാറുന്നതാണ് വർത്തമാനകാലം ആവശ്യപ്പെടുന്നത്. ലോകവ്യാപകമായി  ആയുർവേദം അംഗീകൃത  ചികിത്സാ  രീതിയായി മാറുന്നു. മഹാമാരിക്കാലത്തെ അതിജീവിച്ചത്, ശരീരബലം വീണ്ടെടുത്തത് ആയുർവേദം കൊണ്ട്  കൂടിയാണെന്നത് ഓർക്കേണ്ടതാണ്.

നൂറ്റിയമ്പതിലധികം രാജ്യങ്ങളിൽ ആയുർവേദ ദിനം ആചരിച്ചു എന്നുള്ളത് ആയുർവേദത്തിന്റെ ആഗോള പ്രാധാന്യം വ്യക്തമാക്കുന്നു. താളിയോലകളിൽ നിന്ന്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളിലേക്കു എത്തിനിൽക്കുന്നു ആയുസ്സിന്റെ വേദം.
തിരുവനന്തപുരത്തുള്ള പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച കൃതിയുടെ
ഉളളടക്കം
1 .അരിഷ്ടാസവങ്ങൾ
2 .അതിജീവനത്തിന് ആയുർവേദം
3 .ആയുർവേദ ഔഷധങ്ങളിലെ സുഗന്ധദ്രവ്യങ്ങളുടെ ഗുണനിലവാരം
4.ആയുർവേദ സെമിനാർ പശ്ചാത്തലവും പരിണാമവും
5.ആയുർവേദ വിദ്യാഭ്യാസം
6.ആയുർവേദ ദിനം ലോകാരോഗ്യത്തിന്
7.ആയുഷ് ക്വാഥ ചൂർണം
8.ഡയറി എഴുത്ത്v ഒരു തപസ്യ
9.കായിക്കര പി.എം .ഗോവിന്ദൻവൈദ്യൻ
10. ഗുഗ്ഗുലു
11.ഗുരുദക്ഷിണ
12.ഹരിദ്രാഖണ്ഡം
13.ഔഷധഗുണനിലവാരം
14.ഔഷധസസ്യവിജ്ഞാനം
15.പാദമുദ്രകൾ
16. പുഷ്പാഞ്ജലി
17.തൈറോയ്‌ഡ്
18.വൈദ്യരത്‌നം പി.എസ് വാരിയർ
19.വൈക്കത്ത്  പാച്ചുമൂത്തത്‌
20.വിഷമുള്ള ചെടികൾ
21.വിശ്വംഭരക്ഷേത്രം

ഡോ. കെ. ദേവീകൃഷ്ണൻ രചിച്ച പുസ്തകങ്ങൾ കോട്ടക്കൽ ആര്യ വൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ.പി. മാധവൻ കുട്ടി വാരിയർക്ക് കൈമാറുന്നു

Leave a Reply

Your email address will not be published. Required fields are marked *