കോഴിക്കോട്: കാസർഗോഡ് ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കന്നഡ (ജൂനിയർ) കാഴ്ച പരിമിതി വിഭാഗത്തിലും, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കന്നഡ (സീനിയർ) കേൾവി പരിമിതി വിഭാഗത്തിലും, ഭിന്നശേഷി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഓരോ സ്ഥിര ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 14ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻസി ഹാജരാക്കണം. ഫോൺ : 0495 2376179

