തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂറിൽ കോഴിക്കോട് എത്താം

എയർ ഇന്ത്യ എക്സ്പ്രസ് ഡിസംബർ 14 മുതൽ

കോഴിക്കോട്: തിരുവനന്തപുരത്തു നിന്ന് ഒരു മണിക്കൂർ കൊണ്ട് കോഴിക്കോട്ട് എത്താൻ വിമാന സർവീസ്. എയർ ഇന്ത്യ എക്സ്പ്രസാണ് ഡിസംബർ 14 മുതൽ തിരുവനന്തപുരം – കോഴിക്കോട് സർവീസ് ആരംഭിക്കുന്നത്.

ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ. തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 6.45 ന് പുറപ്പെടുന്ന വിമാനം(IX 2342) 7.45 ന് കോഴിക്കോട്ടെത്തും. തിരിച്ച് എട്ടുമണിയോടെ കോഴിക്കോട്ടു നിന്ന് പുറപ്പെടുന്ന വിമാനം(IX 2341) 9.05 ന് തിരുവനന്തപുരത്തെത്തും. 3000 രൂപ മുതലാണ് സൈറ്റിൽ നൽകിയിട്ടുള്ള ടിക്കറ്റ് നിരക്ക്.

തലസ്ഥാന നഗരത്തെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന വിമാന സർവീസ് വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000