കീം 2025 പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: കീം 2025 പരീക്ഷാഫലം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻ ഡോ. അരുൺ എസ് നായർ, ജോയിൻ്റ് കമ്മീഷണർ ഡോ. ആർ. മനോജ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

പരീക്ഷ ഫലം

എഞ്ചിനീയറിംഗ്- ആദ്യ രണ്ട് റാങ്കുകൾ എറണാകുളം ജില്ലയ്ക്ക്

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ:  ഹാജരായത് 86,549 പേർ

യോഗ്യത നേടിയത് 76,230 പേർ

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 67,505 പേർ

ഫാർമസി പ്രവേശന പരീക്ഷ:
ഹാജരായത് 33,425 പേർ

ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 27,841 പേർ

20.02.2025 ലെ വിജ്ഞാപന പ്രകാരം കീം 2025- ലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലെ അപേക്ഷ പ്രവേശനത്തിനായി ഓൺലൈനായി സമർപ്പിക്കുന്നതിന് 15.03.2025 വരെ അവസരം നൽകിയിരുന്നു.

23.04.2025 മുതൽ 29.04.2025 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് കംപ്യൂട്ടർ അധിഷ്ടിത പ്രവേശന പരീക്ഷ നടന്നു. ആകെ 86,549 പേർ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. അതിൽ 76,230 പേർ യോഗ്യത നേടി. യഥാസമയം മാർക്ക് വിവരങ്ങൾ സമർപ്പിച്ചവരെ ഉൾപ്പെടുത്തി 67,505 പേരുടെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കി. ആകെ 33,425 പേർ ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. അതിൽ 27,841 പേർ ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

പരീക്ഷാനന്തര നടപടികൾ

14.05.2025 ന് എഞ്ചിനീയിറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ നോർമലൈസ്ഡ് സ്കോർ പ്രസിദ്ധപ്പെടുത്തി.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി യോഗ്യതാ പരീക്ഷാ മാർക്ക് ഓൺലൈനായി സമർപ്പിക്കുന്നതിന് 28.06.2025 വരെ വിദ്യാർത്ഥികൾക്ക് അവസരം നൽകി.

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നിലവിലുണ്ടായിരുന്ന സ്റ്റാൻഡർഡൈസഷൻ പ്രകിയ സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ, മാർക്ക് ഏകീകരിക്കുന്നതിനുള്ള വിവിധ ശാസ്ത്രീയ മാർഗ്ഗങ്ങൾ വിശദമായി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യമായ മാർഗ്ഗം പരിഗണിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

അപേക്ഷയിലെയും അപ്‌പ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളിലെയും അപാകതകൾ പരിഹരിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് അവസരം നൽകിയിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾ നടക്കുന്നു.

സാമുദായിക/ പ്രത്യേക സംവരണം/ നേറ്റിവിറ്റി/ വരുമാനം എന്നിവയ്ക്ക് അർഹരായവരുടെ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുളള നടപടികൾ പുരോഗമിക്കുന്നു.

എഐസിടിഇ ഷെഡ്യൂൾ – 2025 ലെ എഐസിടിഇ അക്കാദമിക് കലണ്ടർ അനുസരിച്ച് 2025 ആഗസ്റ്റ് 14നുള്ളിൽ ബി.ടെക്ക് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. മൂന്ന് കേന്ദ്രീകൃത അലോട്ട്മെന്റുകൾ, സ്പോട്ട് അലോട്ട്മെൻ്റ് എന്നിവ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.

ആർക്കിടെക്‌ചർ റാങ്ക് ലിസ്റ്റ്

ആർക്കിടെക്‌ചർ (ബി.ആർക്ക്) അടിസ്ഥാന യോഗ്യതകളിലൊന്നാണ് നാറ്റ(എൻഎടിഎ) സ്കോർ. ഓരോ അധ്യയന വർഷവും കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ നടത്തുന്ന മൂന്ന് നാറ്റ യോഗ്യതാ പരീക്ഷകളിലെ മികച്ച സ്കോർ ഫലപ്രഖ്യാപനത്തിനായി പരിഗണിക്കും. ആർക്കിടെക്‌ചർ കോഴ്‌സിൻ്റെ അലോട്ട്മെൻ്റ് നടപടികൾ നാറ്റ സ്കോർ ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുന്നതാണ്. ആർക്കിടെക്‌ചർ കോഴ്സിന്  യഥാസമയം അപേക്ഷിക്കാൻ കഴിയാതിരുന്നവർക്ക് 23.06.2025 വരെ വീണ്ടും അവസരം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *