അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഐടിഐകളില്‍ അപ്രന്റിസ് ക്ലര്‍ക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 21-35 വയസ്സ്. ഒരു വര്‍ഷമാണ് നിയമന കാലാവധി. കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. യോഗ്യത: ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്. പ്രതിമാസ സ്റ്റൈപ്പന്റ്റ് 10000 രൂപ. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 0495-2370379, 2370657.

Leave a Reply

Your email address will not be published. Required fields are marked *