മത്സര പരീക്ഷാ പരിശീലനം

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ആരംഭിക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ മത്സര പരീക്ഷകള്‍ (പി.എസ്.സി, എസ്.എസ്.സി ഉള്‍പ്പെടെ) എഴുതാന്‍ ഉദ്ദേശിക്കുന്ന പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റു സംവരണ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച സ്റ്റൈപ്പന്റ് ലഭിക്കും. പ്രായപരിധി: 18-45. ആറ് മാസമായിരിക്കും പരിശീലനം. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി, വരുമാനം (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല), വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം മെയ് 22നകം നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും സ്ഥാപനവുമായി ബന്ധപ്പെടുകയോ 8547853718 9446833259, 9526717401, 9633004775 നമ്പറുകളില്‍ ഒന്നിലേക്ക് ‘Form’ എന്ന് വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം. ഫോണ്‍: 0495 2381624.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000