കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹമോചിതര്‍, വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് 20 ശതമാനം സബ്സിഡിയോടെ സ്വയംതൊഴില്‍ വായ്പ നല്‍കും. പുതിയ സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. വായ്പ തുകക്ക് ആനുപാതികമായി ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. പ്രായപരിധി: 18-60. കോര്‍പറേഷനില്‍നിന്ന് മറ്റ് വായ്പകള്‍ എടുത്തവര്‍ക്കും വായ്പ ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ശാഖകളിലോ www.ksmdfc.org എന്ന വെബ്സൈറ്റില്‍ വിവിധ ജില്ലകള്‍ക്കുള്ള ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കെ.എസ്.എം.ഡി.എഫ്.സി ചെയര്മാന് ഡോ. സ്റ്റീഫന്‍ ജോര്‍ജ്, മാനേജിങ് ഡയറക്ടര്‍ സി അബ്ദുല്‍ മുജീബ് എന്നിവര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഫോണ്‍: 8714603031.
Related Posts
ടാലി സൊല്യൂഷന്‍സ് – കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സഹകരണം
രണ്ട് വര്‍ഷത്തിനുള്ളില്‍ 6000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനം നല്കൽ ലക്ഷ്യം കോഴിക്കോട്: വളര്‍ന്നുവരുന്ന ബിസിനസുകളെ ശാക്തീകരിക്കുന്നതിനായി പ്രമുഖ ടെക്നോളജി കമ്പനിയായ ടാലി സൊല്യൂഷന്‍സ് കേരള സര്‍ക്കാരിന്റെ സംരംഭമായ കേരള…
സൈബര്‍പാര്‍ക്കിലെ അനലിസ്റ്റർ ടെക്നോളജീസ് പത്താം വാർഷികം
കോഴിക്കോട്: ഗവ. സൈബർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സോഫ്റ്റ്വെയർ സൊല്യൂഷൻസ് കമ്പനിയായ അനലിസ്റ്റർ ടെക്നോളജീസ് പത്താം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് അസ്മ ടവറില്‍ നടന്ന…
സ്വയംതൊഴില്‍ വായ്പാ പദ്ധതി
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്റു/മള്‍ട്ടിപര്‍പ്പസ്,…

