സ്വയംതൊഴില്‍ വായ്പാ പദ്ധതി

കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്റു/മള്‍ട്ടിപര്‍പ്പസ്, ശരണ്യ (തൊഴില്‍രഹിതരും അശരണരുമായ വനിതകള്‍ക്കുള്ള പലിശരഹിത വായ്പ) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളില്‍ 20 മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. അപേക്ഷാ ഫോമുകള്‍ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളില്‍ സൗജന്യമായി ലഭിക്കും. ഫോണ്‍: 0495-2370179.