കോഴിക്കോട്എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്‌റു/മള്‍ട്ടിപര്‍പ്പസ്, ശരണ്യ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരും അശരണരുമായ വനിതകള്‍ക്കുള്ള പലിശരഹിത വായ്പ) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്ത് ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന പദ്ധതികളില്‍ 20 മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. അപേക്ഷാ ഫോമുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍നിന്ന് സൗജന്യമായി ലഭിക്കും. ഫോണ്‍: 0495 2370179.

