രണ്ട് വര്‍ഷത്തിനുള്ളില്‍ 6000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനം നല്‍കൽ ലക്ഷ്യം
കോഴിക്കോട്: വളര്‍ന്നുവരുന്ന ബിസിനസുകളെ ശാക്തീകരിക്കുന്നതിനായി പ്രമുഖ ടെക്നോളജി കമ്പനിയായ ടാലി സൊല്യൂഷന്‍സ് കേരള സര്‍ക്കാരിന്‍റെ സംരംഭമായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (കെഎസ് യുഎം) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വളര്‍ന്നുവരുന്ന ബിസിനസുകള്‍ സാങ്കേതിക വിദ്യ സ്വീകരിക്കുന്നത് വേഗത്തിലാക്കുക, നൈപുണ്യവും സാങ്കേതിക പരിശീലനവും, മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ നവീകരണവും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. പങ്കാളിത്തത്തിന്‍റെ ഭാഗമായി കെഎസ് യുഎമ്മും ടാലി സൊല്യൂഷനും അക്കൗണ്ടിങ്ങിലും കമ്പ്ലൈന്‍സിലും ഡിജിറ്റല്‍ ഏകീകരണത്തെക്കുറിച്ചുള്ള പരിശീലനവും അവബോധവും വര്‍ദ്ധിപ്പിക്കും, അതോടൊപ്പം വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് മാനേജ്മെന്‍റ് സൊല്യൂഷനുകളും (ബിഎംഎസ്) ലഭ്യമാക്കുകയും ചെയ്യും. വിപണന പ്രവണതകള്‍, ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതും ഏറ്റെടുക്കുന്നതും, മത്സര വിശകലനം, വളര്‍ച്ചാ തന്ത്രം തയ്യാറാക്കുക എന്നിവയും നിരവധി ഉചിതമായ വിഷയങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അറിവ് പകരുന്നതിനുമുള്ള യോഗങ്ങളും ധാരണാപത്രത്തിന്‍റെ ഭാഗമായുണ്ട്.ഇന്ത്യയിലെ സംരംഭകരുടെ ആവാസവ്യവസ്ഥയെ വളര്‍ത്തുന്നതിനുള്ള ടാലിയുടെ കാഴ്ചപ്പാടുമായി തങ്ങളുടെ സഹകരണം ഒത്തുപോകുന്നു. ഈ സഹകരണം സാങ്കേതിക വിദ്യ സ്വീകരിക്കുന്നത് മാത്രമല്ല നൂതനമായവ വളരുന്ന ഒരു ശക്തമായ ആവാസവ്യവസ്ഥയെ വളര്‍ത്തുന്നതിനെക്കുറിച്ചാണ്. നൈപുണ്യത്തിലും സാങ്കേതിക പരിശീലനത്തിലും ശ്രദ്ധ ഊന്നി ഡിജിറ്റല്‍ മേഖലയില്‍ വിജയിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുമായി സ്റ്റാര്‍ട്ടപ്പുകളെ ഒരുക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ബിസിനസ് മാനേജ്മെന്‍റിലും കമ്പ്ലൈന്‍സിലും ഡിജിറ്റല്‍ ഏകീകരണത്തെക്കുറിച്ച് അവബോധം വളര്‍ത്തും. ഈ ബിസിനസുകള്‍ വിജയിക്കുക മാത്രമല്ല വര്‍ദ്ധിച്ചുവരുന്ന മത്സരബുദ്ധിയുള്ള മേഖലയില്‍ മികച്ചതായി വളരുകയും ചെയ്യുമെന്ന് ടാലി സൊല്യൂഷന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ജയതി സിങ് പറഞ്ഞു. ടാലി സൊല്യൂഷന്‍സുമായുള്ള ഈ സഹകരണം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സുപ്രധാന നീക്കമാണ്. നൈപുണ്യത്തിലും സാങ്കേതിക പരിശീലനത്തിലും ശ്രദ്ധ നല്‍കുന്നതിലൂടെ ഇന്നത്തെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ച നേടാന്‍ ആവശ്യമായ അറിവും ഉപകരണങ്ങളും ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പുകളെ ഒരുക്കും. പ്രാദേശിക സംരംഭകരെ പിന്തുണയ്ക്കുക മാത്രമല്ല ഈ മേഖലയിലുടനീളം സ്ഥായിയായ സാമ്പത്തിക വളര്‍ച്ചയ്ക്കായി സജീവമായ ഒരു ആവാസവ്യവസ്ഥ തയ്യാറാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. ടാലി സൊല്യൂഷനും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) തമ്മിലുള്ള സുപ്രധാനമായ സഹകരണം ഐടി, ഹെല്‍ത്ത് കെയര്‍, കൃഷി, ക്ലീന്‍ എനര്‍ജി തുടങ്ങിയ സുപ്രധാന മേഖലകളിലായി 6000-ലധികം സ്റ്റാര്‍ട്ടപ്പുകളുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ മികച്ച രീതിയില്‍ മെച്ചപ്പെടുത്താന്‍ സജ്ജമാണ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ അടുത്തിടെ ഏകദേശം 5,000 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ഈ പരിപാടി ശില്‍പശാലകളിലൂടെയും നെറ്റ് വര്‍ക്കിലൂടെയും സംരംഭക സംസ്കാരത്തെ കൂടുതല്‍ വളര്‍ത്തും. ടാലി സൊല്യൂഷന്‍സും കെഎസ് യുഎമ്മും ചേര്‍ന്ന് നൂതനമായവ പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥായിയായ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ മുന്‍നിര കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനും പ്രതിജ്ഞാബദ്ധരാണ്.

