ഭക്ഷ്യ കമീഷന്‍ അവലോകന യോഗം

കോഴിക്കോട്: ഭക്ഷ്യ കമീഷന്‍ ജില്ലാതല അവലോകന യോഗം സംസ്ഥാന ഭക്ഷ്യ കമീഷന്‍ അംഗം എം മുരുകേഷിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എ.ഡി.എം കെ ഷറീന അധ്യക്ഷയായി. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ ബോബന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആര്‍ ബിന്ദു, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി പി അനിത എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സംസ്ഥാന ഭക്ഷ്യകമീഷന്‍ അംഗം അതിഥി തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ‘വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്’ റേഷന്‍ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സന്തോഷ് ചോലയില്‍ എന്നിവര്‍ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000