ശ്രീലത
ഒന്നായി നടന്നവർ
പാതിവഴിയിൽ തിരിഞ്ഞുപോയവർ
മാറി മറിയും കാലങ്ങളിൽ
ഒറ്റയ്ക്കാകുമ്പോൾ
കൂട്ടിനായ് കൊതിക്കുമ്പോൾ
അറിഞ്ഞിടും
ഒറ്റപ്പെടുത്തലിൻ നൊമ്പരം
സ്വാർത്ഥതയുടെ ആഴങ്ങളിൽ മുങ്ങിയമർന്നതിൻ സുഖം
മിഴികളിൽ കനിവിനായ് കെഞ്ചുന്ന നേരം
ഹൃദയമിടിപ്പുകൾ നിലയ്ക്കുന്ന തോന്നലിൽ
അറിയാതെ മോഹിച്ചിടും മരണമെത്തുന്ന നേരത്തിലെങ്കിലും
മാപ്പിനായെൻ സ്വരം
അലസമായ് കൊഴിയുന്ന നിൻ കണ്ണീർ തടങ്ങൾ
മെല്ലെ മെല്ലെ പാതി അടയുന്ന നിൻ മിഴികൾ
വിടചൊല്ലുമ്പോഴുള്ള
നിൻ ആത്മ നൊമ്പരം……
എങ്കിലും നിനക്കായ് പ്രാർത്ഥിക്കുമെൻ ഉള്ളം വെറുതെ …..വെറുതെ….


