മഴ


ശ്രീലത

മെല്ലെ മെല്ലെ വീശുന്ന കാറ്റിൽ
മഴ തുള്ളി തുള്ളിയായ് പെയ്യുന്ന നേരം…
മലർവാടിയും തുമ്പയും ചുംബിക്കുന്ന നേരം
വയലിലെ നെല്ലുകൾ 
ചാഞ്ചാടിയാടി….

(മെല്ലെ മെല്ലെ വീശുന്ന കാറ്റിൽ
മഴ തുള്ളി തുള്ളിയായ് പെയ്യുന്ന നേരം…

മഴയെ പ്രണയിച്ചു
തപസ്സിരിക്കുന്ന വേഴാമ്പൽ പോൽ
ചുണ്ടിലെ ചിരി മായ്ക്കാതെ
കണ്ണിലെ കനവുകൾ
മിന്നലായ് മാറി …..

(മെല്ലെ മെല്ലെ വീശുന്ന കാറ്റിൽ
മഴ തുള്ളി തുള്ളിയായ് പെയ്യുന്ന നേരം…..

ചെമ്പനീർ പുഷ്പങ്ങൾ കായ്ക്കുന്ന കിനാവു പോൽ
ഇനിയും മോഹത്തോടെ
നിൻ സ്വരത്തിനായ്
കാതോർത്തു ഞാൻ…..  

(മെല്ലെ മെല്ലെ വീശുന്ന കാറ്റിൽ
മഴ തുള്ളി തുള്ളിയായ് പെയ്യുന്ന നേരം…..

Leave a Reply

Your email address will not be published. Required fields are marked *